പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞതെല്ലാം ശരിയാണ്, ഒടുവില്‍ ലോകഷ് കനകരാജ് തന്നെ അക്കാര്യം പറയേണ്ടി വന്നു, വീഡിയോ

കെ ആര്‍ അനൂപ്

വെള്ളി, 27 ജനുവരി 2023 (10:01 IST)
സംവിധായകന്‍ ലോകഷ് കനകരാജിന്റെ വരാനിരിക്കുന്ന സിനിമകളുടെ വണ്‍ലൈന്‍ തനിക്ക് അറിയാമെന്ന് പൃഥ്വിരാജ് പറഞ്ഞത് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ക്ക് ഇടയായി മാറിയിരുന്നു. ഇക്കാര്യം ലോകഷിനോട് തന്നെ ഒരു അഭിമുഖത്തിനിടെ ചോദിച്ചപ്പോള്‍ സംവിധായകന്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.
 
പൃഥ്വിരാജുമായി ഒരു സിനിമ ചെയ്യുവാന്‍ തീരുമാനിച്ചിരുന്നുവെന്നും അടുത്തത് എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നും സംസാരിച്ചിരുന്നുവെന്നും ലോകഷ് പറയുന്നു.സിനിമയിലെ ഓരോ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടും കഥ ഉണ്ടായിരുന്നു. അതുകേട്ട് അദ്ദേഹം എക്‌സൈറ്റഡ് ആയെന്നും ശരിക്കും അടുത്ത പത്ത് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് വേറെ കഥയൊന്നും എഴുതണ്ടതില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞെന്ന് ലോകഷ് വെളിപ്പെടുത്തി.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍