പൃഥ്വിരാജിന്റെ ഗംഭീര പ്രകടനം,കാപ്പ സിനിമയെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

കെ ആര്‍ അനൂപ്

വെള്ളി, 20 ജനുവരി 2023 (15:06 IST)
ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് കാപ്പ.കൊട്ട മധു എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 22ന് തിയേറ്ററുകള്‍ എത്തിയ ചിത്രം കഴിഞ്ഞദിവസം ഒടിടി റിലീസായി. കാപ്പയിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍.
 
  ചിത്രത്തില്‍ പൃഥ്വിരാജിനെ കാണാനേ ഇല്ലായിരുന്നുവെന്നും മറിച്ച് കഥാപാത്രത്തെ മാത്രമാണ് താന്‍ കണ്ടതെന്ന് രഞ്ജിത്ത് പറഞ്ഞു.കാപ്പയിലെ കൊട്ട മധു എന്ന കഥാപാത്രത്തില്‍ യഥാര്‍ഥ പൃഥ്വിരാജിന്റെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല. ഗംഭീര പ്രകടനം. സൂക്ഷ്മം, നിയന്ത്രിതം, ഊര്‍ജ്ജസ്വലം. ഇനിയും ഇതുപോലെയുള്ള പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുന്നു. എന്നായിരുന്നു രഞ്ജിത്ത് ട്വിറ്ററില്‍ കുറിച്ചത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍