ഷാജിസാറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു:അദിതി രവി

കെ ആര്‍ അനൂപ്

ചൊവ്വ, 10 ജനുവരി 2023 (11:12 IST)
അദിതി രവി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. ഭാവനയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഫസ്റ്റ് ലുക്ക് ഈയടുത്ത് പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ ഷാജി കൈലാസിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് അദിതി രവി.
 
'ഷാജി കൈലാസ് സാറിനൊപ്പം നിങ്ങളുടെ അനുഗ്രഹത്തിനും വാക്കുകള്‍ക്കും വളരെ നന്ദി സര്‍.. ഷാജിസാറിനും അദ്ദേഹത്തിന്റെ ടീമിനുമൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.ശരിക്കും ആവേശം'- അദിതി രവി കുറിച്ചു.
 
ഡോ.കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.ഡോ.സാറയായി അതിഥി രവിയുമുണ്ട്.രഞ്ജി പണിക്കര്‍ ,അജ്മല്‍ അമീര്‍ ,രാഹുല്‍ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാര്‍, നന്ദു ,അജ്മല്‍ അമീര്‍ ,രാഹുല്‍ മാധവ്, അനുമോഹന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
 
നിഖില്‍ ആനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാക്ക്‌സണ്‍ ഛായാഗ്രാഹണവും കൈലാസ് മേനോന്‍ സംഗീതവും ഒരുക്കുന്നു.എഡിറ്റിംഗ്: അജാസ്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍