നാം രാജ്യമേൽപ്പിച്ചവർ അത് കുട്ടിച്ചോറാക്കുന്നു, രണ്ടാം ബാബറി മസ്ജിദ് താങ്ങാൻ രാജ്യത്തിന് ശേഷിയില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

അഭിറാം മനോഹർ
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (12:42 IST)
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ പ്രതികരണവുമായി മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. രണ്ടാം ബാബറി മസ്ജിദ് താങ്ങാൻ ഈ രാജ്യത്തിന് ശേഷിയില്ലെന്നാണ് ലിജോ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. നട്ടെല്ല് നിവരട്ടെ,ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ് . നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കാന്‍ പോകുകയാണ്. ഒരു രണ്ടാം ബാബ‍്‍രി മസ്ജിദ് താങ്ങാൻ ഈ രാജ്യത്തിന് ശേഷിയില്ല- ലിജോ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
 
ഇതാദ്യമായല്ല പൗരത്വവിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ രംഗത്തെത്തുന്നത് നേരത്തെ ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് നേരെ പോലീസ് നറ്റത്തിയ അക്രമണങ്ങൾക്കെതിരെയും ലിജോ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. ലിജോയെ കൂടാതെ മലയാള സിനിമയിലെ പലതാരങ്ങളും ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
 
നടി പാർവതി തിരുവോത്താണ് വിഷയത്തിൽ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയത്.പിന്നീട് പ്രുത്വിരാജ്,ഇന്ദ്രജിത്ത്,കുഞ്ചാക്കോ ബോബൻ,ടൊവിനോ,റിമ കല്ലിങ്ങൽ,സണ്ണി വെയ്‌ൻ തുടങ്ങിയവരും സമരക്കാർക്ക് പിന്തുണയുമായി രംഗത്തെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article