ഫോട്ടോഷൂട്ടിനിടെ പുലി ആക്രമിച്ചു, മോഡലിന് ഗുരുതര പരിക്ക്

Webdunia
വ്യാഴം, 26 ഓഗസ്റ്റ് 2021 (21:17 IST)
ഫോട്ടോഷൂട്ടിനിടെ ജർമൻ മോഡലിന് നേരെ പുള്ളിപുലിയുടെ ആക്രമണം. ജർമൻ മോഡലായ ജെസീക്ക ലെയ്‌ഡോൾഫിനാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്.
 
ബിർജിറ്റ് സ്റ്റാഷ് എന്ന 48 കാരിയുടെ ഉടമസ്ഥതയിലുള്ള മൃ​ഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഫോട്ടോഷൂട്ട്. ചിത്രങ്ങൾ ആരാണ് പകർത്തിയതെന്നോ ആർക്ക് വേണ്ടിയാണ് പകർത്തിയതെന്നോ ഉള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ഗുരുതരമായി പരുക്കേറ്റ ജസീക്ക അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി.
 
ബിർജിറ്റിന്റെ ഉടമസ്ഥതയിലുള്ള മൃ​ഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് മൃഗങ്ങളെ പരസ്യചിത്രങ്ങൾക്കായി നൽകാറുണ്ട്. എന്നാൽ ഈ മൃഗങ്ങൾ ആരെയും ആക്രമിച്ചതായി റിപ്പോർട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article