തിങ്കളാഴ്ച തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുന്ന മലയാള ചിത്രങ്ങള്‍ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി, ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്നിവയായിരിക്കും. ഒക്ടോബര്‍ 29ന് ബിഗ് സ്‌ക്രീനില്‍ എത്തും. തമിഴ് ചിത്രം ഡോക്ടര്‍ ഒക്ടോബര്‍ 28ന് പ്രദര്‍ശനത്തിനെത്തും. തിങ്കളാഴ്ച പ്രേക്ഷകരിലേക്കെത്തുന്നത് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ ആകും. എന്നാല്‍ നവംബര്‍ ആദ്യം ദുല്‍ഖറിന്റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് റിലീസ് ചെയ്യും.
നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. ഔദ്യോഗിക പ്രഖ്യാപനം വരുന്നതേയുള്ളൂ.സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായി മാറി. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി 6 മാസം കൊണ്ടാണ് ചിത്രം ടീം പൂര്‍ത്തിയാക്കിയത്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് കുറുപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.