2014ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ഇപ്പോഴുള്ളത്: രാജിവ് ചന്ദ്രശേഖര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഏപ്രില്‍ 2025 (12:06 IST)
2014 ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ഇപ്പോഴുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജിവ് ചന്ദ്രശേഖര്‍. 2014ല്‍ ഇന്ത്യയില്‍ അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ഉണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ വ്യവസായവും തൊഴിലും വരുമ്പോള്‍ കേരളത്തില്‍ എന്തുകൊണ്ട് അത് സംഭവിക്കുന്നില്ല എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 
തൃശ്ശൂര്‍ സിറ്റി ജില്ലയുടെ വികസിത കേരളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞത്. ആശാവര്‍ക്കര്‍മാര്‍ക്ക് പണം നല്‍കാതെയും കടല്‍ഭിത്തി കെട്ടി നല്‍കാതെയും ഇരിക്കുന്നവരാണ് 9 വര്‍ഷത്തെ ഭരണത്തിന്റെ ആഘോഷത്തിന് 100 കോടി രൂപ ചെലവഴിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. 
 
കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ബിജെപിക്കേ സാധിക്കുകയുള്ളൂവെന്നും 11 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഉണ്ടായ മാറ്റത്തെ ബഹുമാനത്തോടെയാണ് വിദേശ രാജ്യങ്ങള്‍ പോലും നോക്കി കാണുന്നതെന്നും ഭാരതം വികസിക്കുമ്പോള്‍ കേരളവും വികസിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ നടക്കുന്ന ആര്‍എസ്എസ് പഠനശിബിരത്തിലും രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശനം നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍