പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി, അനധികൃതമായി സ്വത്ത് സമ്പാദിച്ചു: ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 മാര്‍ച്ച് 2025 (11:25 IST)
poster
ബിജെപി നേതാവ് വി വി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് പണം വാങ്ങി ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയെന്നും രാജേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും വിവി രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് പാര്‍ട്ടി വിശദമായ അന്വേഷണ നടത്തണമെന്നും പോസ്റ്ററുകളില്‍ പറയുന്നു. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. 
 
വി വി രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പാര്‍ട്ടി വിശദമായ അന്വേഷണം നടത്തണമെന്നും ഇഡി റബ്ബര്‍ സ്റ്റാമ്പ് അല്ലെങ്കില്‍ ഇവ കണ്ടു കെട്ടണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം പോസ്റ്ററുകളെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് വി വി രാജേഷ് പറയുന്നത്. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെന്നും രാജേഷ് പറയുന്നു.
 
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ പ്രതിച്ഛായയും പ്രശസ്തിക്കും കളങ്കം ഉണ്ടാകാന്‍ ലക്ഷ്യമിട്ടുള്ളതാണ് പോസ്റ്റര്‍ പ്രചരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തിരുവനന്തപുരം ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ രാജേഷ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍