സ്ത്രീ പറയുന്നത് എല്ലാം ശരിയാണെന്ന് വിശ്വസിക്കരുതെന്ന് നടന്‍ കൊല്ലം തുളസി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് സംസാരിക്കവെയാണ് കൊല്ലം തുളസി ഇക്കാര്യം പറഞ്ഞത്. യാഥാര്‍ത്ഥ്യം പലപ്പോഴും മറുവശത്താണ്. പലപ്പോഴും അത് അറിയുന്നില്ല. തെറ്റ് മാത്രമുള്ള ഈ നാട്ടില്‍ തെറ്റാതിരിക്കുകയാണ് ഏറ്റവും വലിയ തെറ്റ് എന്ന് വിചാരിക്കുന്നവരാണ് എല്ലാവരും. സ്ത്രീ പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കരുത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് പറയുന്നത് ഒരു ആധികാരികമായ റിപ്പോര്‍ട്ട് ഒന്നുമല്ല.
അതിനൊരു ജുഡീഷ്യല്‍ അടിത്തറ പോലുമില്ല. ഒരു കേസ് തെളിയിക്കണമെങ്കില്‍ വാദിയുടെയും പ്രതിയുടെയും വാദങ്ങള്‍ കേള്‍ക്കണം. ഇവിടെ വാദിയുടെ മാത്രമാണ് കേള്‍ക്കുന്നത്. മരിച്ചുപോയവരെ പറ്റിയും ആരോപണങ്ങള്‍ ഉയരുന്നു. എന്ത് സുഖമാണ് ഇതുകൊണ്ട് കിട്ടുന്നത്. പലര്‍ക്കും അമ്മ എന്ന സംഘടനയെ രണ്ടായി മാറ്റണം. ഇതാണ് ആഗ്രഹം-കൊല്ലം തുളസി പറഞ്ഞു.