രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് കൊള്ള. ചിത്രം സൂരജ് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ടീമിന്റെ ആണ് കഥ. ജൂണ്‍ 9ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
മനോരമ മാക്‌സില്‍ ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കും.
രണ്ട് പെണ്‍കുട്ടികളുടെ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ് ഇത്.അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്.
രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷ് ചിത്രം നിര്‍മ്മിക്കുന്നു.