ശ്രീനാഥ് ഭാസിയുടെ ക്യാമ്പസ് ചിത്രം,'ലവ്ഫുളി യുവേഴ്‌സ് വേദ' വരുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 31 ജനുവരി 2023 (11:04 IST)
ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്‌സ് വേദ'. നവാഗതനായ പ്രഗേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വെങ്കിടേഷ്, രജിഷ വിജയന്‍, അനിഘ സുരേന്ദ്രന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്‍ജുന്‍ അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന്‍, തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് സിനിമ പറയുന്നത്.
 
ആര്‍ ടു എന്റര്‍ടൈയ്‌മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍