ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ സിനിമയില്‍ ബ്രേക്ക് ആയത്. രണ്ടായിരത്തി രണ്ടില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ നായികാ വേഷം മീനാക്ഷി എന്ന കഥപാത്രമാണ് കിരണ്‍ അഭിനയിച്ചത്. താണ്ഡവത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
താണ്ഡവത്തില്‍ കണ്ട കിരണ്‍ അല്ല ഇപ്പോള്‍. ആളാകെ മാറിയിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്. ലക്ഷകണക്കിന് ആരാധകരാണ് താരത്തിന് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഫൊട്ടൊസിന് പുറമെ നൃത്ത ചുവടുകളുമായും താരം ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 41കാരിയായ കിരണ്‍ രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയാണ്.