അത് ഞാന്‍ തന്നെ !12 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അധികം ആരും ശ്രദ്ധിക്കാതെ പോയ രംഗം, വെളിപ്പെടുത്തി നടന്‍ സിജു വില്‍സണ്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ജൂലൈ 2022 (10:29 IST)
സിജു വില്‍സണ്‍ എന്ന യുവ നായകന്‍ തന്റെ കരിയറിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് അണിയറയില്‍ ഒരുങ്ങുന്നു. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തില്‍ ഒരു സീനില്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ സിജു വില്‍സണ്‍ വന്നുപോയിട്ടുണ്ട്. ആ കോമഡി രംഗം പലപ്പോഴും മിനി സ്‌ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും ആരും ശ്രദ്ധിച്ചു കാണില്ല. ഇപ്പോഴിതാ അത് താന്‍ തന്നെയാണെന്ന് വെളിപ്പെടുത്തി സിജു വില്‍സണ്‍ രംഗത്ത്.
 
ആലുവ സ്വദേശിയായ സിജു വില്‍സണ്‍ ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സിനിമയില്‍ എത്തിയത്. അമൃത ടിവിയിലെ' ജസ്റ്റ് ഫോര്‍ ഫണ്‍'എന്ന പരമ്പര നടന്റെ കരിയറില്‍ വഴിത്തിരിവായി.
 
 'നേരം', 'പ്രേമം' റിലീസ് ആയതോടെ കൂടുതല്‍ അവസരങ്ങള്‍ നടനെ തേടിയെത്തി. മലര്‍വാടി ആര്‍ട്സ് ക്ലബ്, ലാസ്റ്റ് ബെഞ്ച്, ബിവേര്‍ ഓഫ് ഡോക്സ്, തേര്‍ഡ് വേള്‍ഡ് ബോയ്സ്, ഹാപ്പി വെഡ്ഡിംങ്ങ്, കട്ടപ്പനയിലെ റിത്വിക് റോഷന തുടങ്ങിയവയാണ് നടന്റെ പ്രധാന ചിത്രങ്ങള്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍