വി പി സത്യന്റെ ഓര്‍മ്മ ദിനം, കുറിപ്പുമായി ക്യാപ്റ്റന്‍ സംവിധായകന്‍ പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ജൂലൈ 2022 (10:37 IST)
വി പി സത്യന്റെ ഓര്‍മ്മ ദിനമാണ് ഇന്ന്. പതിനാറാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് സംവിധായകന്‍ പ്രജേഷ് സെന്‍.
ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍. 2018ല്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ റിലീസ് ചെയ്ത് 4 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. 
 
പ്രജേഷ് സെന്നിന്റെ കുറിപ്പ്
 
ഇന്ന് വി.പി സത്യേട്ടന്റെ ഓർമ്മ ദിനം…
മാധ്യമം വാർഷികപ്പതിപ്പിന് വേണ്ടി 2009ൽ. Anitha Sathyan അനിത ചേച്ചിയുമായി നടത്തിയ അഭിമുഖത്തിൽ കേട്ട് എഴുതിയത് .
ഈ എഴുത്തിൽ നിന്നാണ് ക്യാപ്റ്റൻ എന്ന സിനിമയുടെ തുടക്കം...
I wanted to see you for the last time.
But if I had done so, I would have changed my decision to end my life.
So forgive me…I am leaving this world.
The decision is entirely mine.
വീടും മുറ്റവും തുമ്പത്തൊടിയും ഇടവഴികളും ചേരുന്ന ഗ്രാമം മാത്രമായിരുന്നു എന്െറ ലോകം. അവിടെ പച്ചിലകളുടെ തണുപ്പില് ജീവിതത്തിന്െറ ബാല്യകൗമാരങ്ങള് ഞാന് മിണ്ടിപ്പറഞ്ഞുതീര്ത്തു. ആ കാലം കടന്നുപോയപ്പോള് അഗ്രികള്ച്ചറല് എന്ജീയറിങ് ബിരുദധാരിയായിക്കഴിഞ്ഞു. പിന്നെ വിവാഹാലോചനകളുടെ വരവും തുടങ്ങി.
അങ്ങനെയാണ് നമ്മുടെ അകന്ന ബന്ധത്തില്പെട്ട യുവാവിന്െറ വിവാഹാലോചന എനിക്ക് വന്നത്. സത്യനെന്നാണ് പേര്, ഫുട്ബാള് കളിക്കാരനാണത്രെ. എനിക്കറിയില്ലായിരുന്നു രണ്ടും. പാപ്പച്ചനെക്കുറിച്ചും ഷറഫിനെക്കുറിച്ചും കേട്ടിരുന്നു. കാല്പന്തുകളിയെന്ന കായികവിനോദത്തെ ദൂരെനിന്ന് കണ്ടിട്ടുമുണ്ട്. പക്ഷേ, അതിനൊപ്പം സത്യനെന്ന കളിക്കാരനോ ഫുട്ബാള് എന്ന വിനോദമോ മനസ്സില് തങ്ങിയിരുന്നില്ല.
കായികപഠനത്തിന്െറ ഭാഗമായി ചില അഭ്യാസങ്ങളൊക്കെ കാണിക്കുമായിരുന്നു. ഒരിക്കല് അത്തരത്തിലൊന്നിന്െറ ഭാഗമായി ഞാനൊരു ടേബിള് ടെന്നിസ് ചാമ്പ്യനുമായി. അല്ലാതെ കാല്പന്തുരുളുന്ന മൈതാനത്തിലെ ഒന്നും എനിക്ക് നെഞ്ചേറ്റാന് കഴിഞ്ഞിരുന്നില്ല.
ആ കാരണങ്ങള്കൊണ്ടുതന്നെ ആലോചന വേണ്ടെന്നുവെക്കാന് തീരുമാനിച്ചു. ഞാന് ഉറപ്പിച്ചുപറഞ്ഞു, എനിക്കീ കല്യാണം വേണ്ട. വെറുതെ പന്തുകളിച്ചുനടക്കുന്നൊരാളെ കല്യാണം കഴിക്കാനാണോ ബി.ടെക് വരെ പഠിച്ചത്. മനസ്സ് വല്ലാതെ ക്ഷോഭത്തിന്െറ വേലിപൊട്ടിച്ചൊഴുകി. പിന്നെ ആ വിഷയം ആരും അവതരിപ്പിച്ചില്ല. അച്ഛന് ആ കല്യാണത്തില് നല്ല താല്പര്യമുണ്ടായിരുന്നു. എങ്കിലും എനിക്കുവേണ്ടി ഒക്കെ മറച്ചുവെച്ചു.
അങ്ങനെ ഞാനെന്െറ പഠനവും പതിവു വിനോദങ്ങളും ഒക്കെയായി ജീവിതത്തിന്െറ പുതിയ താളം ചിട്ടപ്പെടുത്താന് തുടങ്ങി. ആയിടക്ക് ഒരു ദിവസം മെലിഞ്ഞ് ഉയരമുള്ള ചെറുപ്പക്കാരന് വീട്ടില് വന്നു. ആരോ പറഞ്ഞു. പെണ്ണുകാണാന് വന്നതാണെന്ന്. ആകസ്മികമായിരുന്നു വരവും സംസാരവും. ഞാന് വാതില്പ്പുറത്തിനകലെനിന്ന് ചെറുതായൊന്നു നോക്കിയതേയുള്ളൂ. പൗരുഷമുള്ള ഒരു ചെറുപ്പക്കാരന്. അയാള് പരിചയപ്പെടുത്തി, സത്യന് എന്ന പേരുകേട്ടതും ഞാന് ഉള്വലിഞ്ഞു. ആ മനുഷ്യന് എന്തേ വീണ്ടും എന്ന്. അന്ന് ബന്ധുക്കള് മുഖാന്തരം ആലോചിച്ചെങ്കില് ഇപ്പോഴിതാ നേരിട്ടുവന്നിരിക്കുന്നു. വീട്ടുകാരോട് എന്തൊക്കെയോ സംസാരിച്ചു, ഒപ്പം എന്നോടും. ഒന്നും എനിക്കോര്മയില്ല. ഓര്മകളില് തെളിയാത്ത കുറേ വാക്കുകള്, എല്ലാം പറയുന്ന മാത്രയില് തന്നെ മറന്നുപോകുന്ന വരികള്. വിസ്മയകരമായിരുന്നു ആ കൂടിക്കാഴ്ച.
അന്ന് പടിയിറങ്ങി ആ രൂപം പുറത്തെ വഴിയിലേക്ക് നടന്നുപോയെങ്കിലും എന്െറ ഉള്ളിലെവിടെയോ നേര്ത്ത സ്പര്ശം ഉണ്ടാക്കിയാണ് നടന്നകന്നത്. പിന്നെ ഞാന് കാല്പന്തുകളിയെ ശ്രദ്ധിക്കാന് തുടങ്ങി. അപ്പോള് എന്നെ വീണ്ടും ആ ചെറുപ്പക്കാരന് വിസ്മയിപ്പിച്ചു. പുല്പ്പരപ്പിലൂടെ തുകല്പ്പന്ത് ഒരു മാന്ത്രികനെപ്പോലെ തട്ടിത്തലോടി കൊണ്ടുപോകുന്ന കാഴ്ച ചിത്രങ്ങളായും കഥകളായും ഞാന് കണ്ടുരസിച്ചു. അറിയാതെ അറിയാതെ ആ പന്തുകളിക്കാരന് എന്െറ ഉള്ളില് സ്ഥാനം പിടിച്ചു. അങ്ങനെ കല്യാണം നിശ്ചയിക്കുകയും ചെയ്തു.
1992 ഏപ്രില് 16ന് വിവാഹം നടത്താന് തീരുമാനിച്ച് ഒരു മാസത്തെ സമയമിട്ട് മാര്ച്ചില് ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. ഞാന് കോയമ്പത്തൂരില് എം.ടെക്കിന് പഠിക്കുകയായിരുന്നു അന്ന്. അച്ഛനും അവിടെയായിരുന്നു ജോലി. ആ സമയത്താണ് സന്തോഷ്ട്രോഫി മല്സരം നടക്കുന്നത്. അന്ന് കേരള ടീമിന്െറ നായകനായിരുന്നു അദ്ദേഹം. സെമിഫൈനല് ബംഗാളുമായിട്ടായിരുന്നു. ജീവന്മരണ പോരാട്ടമാണ് അന്നത്തെ കളി.
ബംഗാളിന്െറ പ്രഹരശേഷിക്കു മുന്നില് പകച്ച് തകര്ന്നുവീണുപോകുമോ കേരളത്തിന്െറ ടീം എന്ന് ഞാന് ഭയപ്പെട്ടിരുന്നു. കാരണം, അന്ന് ബംഗാള് ഫുട്ബാളിലെ വന് ശക്തിയായിരുന്നെന്ന് അച്ഛന് പറഞ്ഞുതന്നിട്ടുണ്ട്. സെമിഫൈനല് കളി ഗാലറിയിലിരുന്ന് കാണണമെന്ന് അച്ഛന് വലിയ ആശയായിരുന്നു. ഭാവി മരുമകന്െറ പോരാട്ടം കാണാന് അച്ഛന് ഉറപ്പിച്ചു. എനിക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും ഞാന് അച്ഛനൊപ്പം പോയി. വലിയ ആരവമായിരുന്നു ആ മൈതാനം മുഴുവന്. സത്യന് എന്ന ഫുട്ബാളര് വെറുമൊരു കളിക്കാരന് മാത്രമല്ളെന്ന് ഗാലറിയിലിരുന്ന നൂറുകണക്കിന് കാഴ്ചക്കാര് എന്നെ ബോധ്യപ്പെടുത്തി. ടി.വിയിലൂടെ എപ്പോഴെങ്കിലും മാത്രമാണ് ഫുട്ബാള് കണ്ടിട്ടുള്ളത്. പക്ഷേ, ഇതാദ്യമായി നേരിട്ട് ആയിരക്കണക്കിന് കാഴ്ചക്കാരുടെ ഇടയില് ഫുട്ബാള് പ്രേമികളുടെ നടുവില് കാഴ്ചക്കാരിയായി ഇരിക്കുന്നു.
വല്ലാത്തൊരു അനുഭവമായിരുന്നു. കാഴ്ചക്കാരിയെന്നതിലപ്പുറം മല്സരിക്കുന്ന രണ്ടു ശക്തികളില് ഒന്നിന്െറ നായകന്െറ സ്വന്തം പെണ്ണെന്ന അഭിമാനബോധവും കാഴ്ചയെ കൂടുതല് ശക്തിപ്പെടുത്തി.
വിസില് മുഴങ്ങി കളിക്കളത്തില് കറുപ്പും വെളുപ്പും വട്ടപ്പടങ്ങള് തുന്നിച്ചേര്ത്ത പന്ത് മൈതാനത്തില് ഉരുളാന് തുടങ്ങി. കാറ്റിന്െറ വേഗത്തില് പന്തിനൊപ്പം പായുന്ന ബംഗാളിന്െറ കടുവകള്ക്കു മുന്നില് വലിയൊരു പര്വതത്തിന്െറ പ്രതിരോധശക്തിപോലെ കൊടുങ്കാറ്റായി ആഞ്ഞടുക്കുന്ന സത്യന് എനിക്ക് വലിയ വിസ്മയമാണ് സമ്മാനിച്ചത്. എതിരാളിയുടെ ഗോള്മുനയിലേക്ക് പ്രതിരോധിക്കാന് കഴിയാത്തവിധം പന്തുരുട്ടിയ സത്യന് അന്ന് ബംഗാളിനെ മുട്ടുകുത്തിച്ചു. ഒരുപക്ഷേ, ഫൈനല് ജയിച്ചാലും കിട്ടാത്ത സന്തോഷമായിരുന്നു ടീമിന്െറയും സത്യന്െറയും മുഖത്ത്. അതിനുശേഷം കളികാണാന് പോകുന്നത് വലിയ താല്പര്യമായി മാറി. അച്ഛന് വിളിക്കാതെതന്നെ ഗാലറിയില് ഞാന് ഇടംപിടിച്ചുതുടങ്ങി. ഫൈനലില് കേരള ടീം ജയിക്കണമെന്ന വാശി എങ്ങനെയോ എന്െറയുള്ളില് ഉടലെടുത്തു.
ഫുട്ബാളിന്െറ കാര്യത്തില് ബംഗാള് ഒരു വലിയ ശക്തിയായിരുന്നെന്ന സത്യം സെമിഫൈനല് കഴിഞ്ഞപ്പോള് കളിക്കളവും കാണികളും എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ടുതന്നെ ഫൈനലില് കേരളം ജയിക്കാന് വേണ്ടി ഒരുപാട് വട്ടം പ്രാര്ഥിച്ചു. അദ്ദേഹം ക്യാപ്റ്റന് ആയതുകൊണ്ടല്ല. മറിച്ച് കേരളത്തിന്െറ ഫുട്ബാള് ലഹരി നേരില്കണ്ട് തിരിച്ചറിഞ്ഞതുകൊണ്ട് ആ പ്രാര്ഥന വളരെ ആത്മാര്ഥതയുള്ളതായിരുന്നു.
കളികാണാന് പോകുംമുമ്പ് ഞാനൊരു സമ്മാനമുണ്ടാക്കി. അച്ഛന് സമ്മാനിച്ച ബ്ളൗസ് പീസ് മുറിച്ചെടുത്ത് തുന്നിക്കൂട്ടിയ മൊമെന്േറാ. അതില് ചില വാചകങ്ങള് എഴുതിച്ചേര്ത്തു. ഹൃദയത്തില്നിന്ന് സ്നേഹപൂര്വം ഒഴുകിയത്തെിയ ചില വാക്കുകളും വരികളും വരച്ചും എഴുതിയും ആ തുണിക്കഷണത്തെ മൊമെന്േറാ ആക്കിമാറ്റി. പ്രാര്ഥനയുടെ ഉള്ളില് ആ സമ്മാനം ഒളിപ്പിച്ചുവെച്ചാണ് സ്റ്റേഡിയത്തില് കടന്നത്.
നീണ്ട വിസില് മുഴങ്ങിയ മുതല് കളി ജയിക്കുമെന്ന് മനസ്സുപറഞ്ഞു.
പക്ഷേ, മൈതാനത്തില് പന്ത് ഉരുണ്ടുതുടങ്ങിയപ്പോള് നെഞ്ചിടിപ്പ് ഉയര്ന്നു. അവിടെയൊരു കൊടുങ്കാറ്റിന്െറ ശക്തിയില് കേരളം സത്യനു പിന്നാലെ പായുന്നതുകണ്ടു. കളിയുടെ അവസാന വിസില് മുഴങ്ങിയപ്പോള് എന്െറയുള്പ്പെടെ മലയാളികളുടെ പ്രാര്ഥന സഫലമാവുകയായിരുന്നു. വിജയകിരീടം ചൂടിയ സത്യന് കൊടുക്കാന് കൊണ്ടുവന്ന മൊമെന്േറാ ഞാന് ഒളിച്ചുവെച്ചു. ഇത്രയേറെ ആളുകള് ആഹ്ളാദിച്ച് അനുമോദിക്കുമ്പോള് തുണിയില് തുന്നിയ ചെറുസമ്മാനം ആ കഴിവിനെ അപമാനിക്കലാവുമോ. ആശങ്ക മനസ്സില് തീപടര്ത്തി. അങ്ങനെ കൊടുക്കേണ്ടെന്ന് തീരുമാനിച്ചു. പക്ഷേ, അച്ഛന് സമ്മതിച്ചില്ല. ആശിച്ച് തുന്നിയ ആ സ്വപ്നത്തൂവാല ഗ്രൗണ്ടില് കൊണ്ടുപോയി കൊടുക്കാന് അച്ഛനെന്നെ ഉന്തിത്തള്ളി വിട്ടു.
പടികളിറങ്ങി ആവേശത്തിന്െറ അലയൊലികളില് നുരഞ്ഞുപൊങ്ങിയ സ്റ്റേഡിയത്തിലേക്ക് ഓടിയടുത്തു. എന്െറ ജീവിതത്തിലെ നായകനാകാന് പോകുന്ന മനുഷ്യന്െറ വിയര്പ്പ് കഴിഞ്ഞ നിമിഷം വരെ ഇറ്റൂര്ന്നുവീണ ആ പുല്പ്പരപ്പിലൂടെ ഓടിച്ചെന്ന് ഞാന് തുന്നിയ സമ്മാനം കൈമാറി. ഒരുവേള വലിയ എന്തോ പുരസ്കാരം കിട്ടിയപോലെ എന്നെ തരിച്ചുനിന്ന് നോക്കി. ആ നോട്ടത്തില് ഞാന് മഞ്ഞുപോലെ ഉരുകിപ്പോയി. പിന്നെ നില്ക്കാന് ധൈര്യമുണ്ടായില്ല. ഓടിമറഞ്ഞു പിന്നാമ്പുറത്തേക്ക്.
മടങ്ങിയത്തെി പഴയ ഗാലറിപ്പടിയിലെ ഇരിപ്പിടത്തില് ഇരിക്കാന് നോക്കിയെങ്കിലും പത്രക്കാര് അനുവദിച്ചില്ല. അവരെന്നെ വിളിച്ച് വീണ്ടും ഗ്രൗണ്ടിലിറക്കി. വേഗത്തില് ചെന്ന് സമ്മാനം കൊടുത്ത് മടങ്ങിയതിനാല് അവര്ക്ക് ഫോട്ടോയെടുക്കാന് കഴിഞ്ഞില്ളെന്നു പറഞ്ഞു. അങ്ങനെ ഞാന് വീണ്ടും ആ ആള്ക്കൂട്ടത്തിലേക്ക് ഇറങ്ങിനടന്നു. എ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍