ചെറിയൊരു നടനാണേ, കിൽ ഇഷ്ടപ്പെട്ടെന്ന് ഫഹദ് മെസേജയച്ചു, ഞെട്ടിപോയെന്ന് രാഘവ് ജുയൽ

അഭിറാം മനോഹർ
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (17:31 IST)
Raghav Juyal,Fahad
സമീപകാലത്ത് കേരളത്തിലടക്കം വലിയ വിജയമായ ഹിന്ദി സിനിമയായിരുന്നു കില്‍. ചെറിയ താരനിരയുമായി മുഴുനീള ആക്ഷന്‍ സിനിമയായി ഒരുങ്ങിയ സിനിമ വയലന്റ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. സിനിമയില്‍ രാഘവ് ജുയല്‍ അവതരിപ്പിച്ച വില്ലന്‍ വേഷത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയ്ക്ക് പിന്നാലെ തന്നെ തേടിയെത്തിയ അഭിനന്ദനങ്ങളെ പറ്റി രാഘവ് ജുയല്‍ സംസാരിച്ചിരുന്നു. ഈ കൂട്ടത്തില്‍ ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ഫഹദ് ഫാസില്‍ തന്നെ അഭിനന്ദിച്ച കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
 
 പ്രശസ്ത അവതാരകയായ ഭാരതിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കില്‍ സിനിമ കണ്ടശേഷം ഫഹദ് ഫാസില്‍ മെസേജ് ചെയ്ത കാര്യം രാഘവ് പറഞ്ഞത്. അതിഗംഭീരമായ പ്രകടനങ്ങള്‍ നടത്തുന്ന നടനാണ് ഫഹദ് ഫാസിലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ചെറിയൊരു നടനാണ് എന്ന് പരിചയപ്പെടുത്തിയാണ് ഫഹദ് മെസേജ് ചെയ്തത്. അതെന്നെ അത്ഭുതപ്പെടുത്തി.
 
 ഞാന്‍ ഫഹദ് ഫാസില്‍. ചെറിയൊരു ആക്ടറാണ്. കില്‍ കണ്ടു, ഗംഭീരമായിട്ടുണ്ട്. എന്നായിരുന്നു അദ്ദേഹത്തിന്റെ മെസേജ്. എങ്ങനെയാണ് അദ്ദേഹം ചെറിയ ആക്ടറാണ് എന്ന് പറയുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ട് പോയി. സ്വയം ചെറിയ ആക്ടറാണെന്ന് പറഞ്ഞാണ് ഫഹദ് ആളുകളെ പരിചയപ്പെടുന്നത്. ഫഹദ് ഭായി പറഞ്ഞതല്ലെ എന്തെങ്കിലും കാര്യം കാണുമല്ലോ. അഭിനയിക്കുകയാണ് എന്ന് ആളുകള്‍ക്ക് തോന്നാത്തവിധമാണ് ഫഹദ് അഭിനയിക്കാറുള്ളത്. കഥാപാത്രങ്ങളും പ്രകടനങ്ങളും ഉള്ളില്‍ നിന്നും വരുന്ന പോലെ നമുക്ക് തോന്നും. രാഘവ് ജുയല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article