ചികിത്സാ ചിലവ് താങ്ങാനായില്ല; 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടി പിതാവ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 8 ജൂലൈ 2024 (11:53 IST)
ചികിത്സാ ചിലവ് താങ്ങാനാകാതെ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടി പിതാവ്. പാക്കിസ്ഥാനിലാണ് സംഭവം. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യബാണ് സ്വന്തം മകളെ കുഴിച്ചുമൂടിയത്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടിയെ ചാക്കില്‍പൊതിഞ്ഞ ശേഷമാണ് കുഴിച്ചു മൂടിയത്. 
 
പോസ്റ്റ്മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം ഈയടുത്ത് പാക്കിസ്ഥാനില്‍ ജോലി ചെയ്‌തെന്ന കാരണത്താല്‍ ഒരാളെ ശത്രുവായി കാണാനാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മലപ്പുറം സ്വദേശിയായ പി ഉമ്മര്‍ കോയ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍