'നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങള്‍', വിജയിച്ച ജനപ്രതിനിധികള്‍ക്ക് ആശംസകളുമായി മമ്മൂട്ടിയുടെ വണ്‍ ടീം

കെ ആര്‍ അനൂപ്
ഞായര്‍, 2 മെയ് 2021 (17:11 IST)
തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാവര്‍ക്കും ആശംസകളുമായി മമ്മൂട്ടിയുടെ വണ്‍ ടീം. ഞങ്ങളുടെ ജനപ്രതിനിധി എങ്ങനെ ഉള്ളവരായിരിക്കണമെന്ന ഒരു ചിന്ത പ്രേക്ഷകര്‍ക്കിടയില്‍ കൊണ്ടുവരാന്‍ ഇത്തവണത്തെ ഇലക്ഷന്‍ കാലത്ത് എത്തിയ ചിത്രത്തിനായി. വര്‍ഷങ്ങള്‍ക്കുശേഷവും അധികാരത്തില്‍ തുടരുന്ന കടക്കല്‍ ചന്ദ്രന്റെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ജനപ്രതിനിധികള്‍ക്ക് ആശംസകള്‍ ടീം നേര്‍ന്നത്.
 
'തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. നമ്മുടെ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ നിങ്ങളുടെ വിജയത്തിന് ടീം വണ്ണില്‍ നിന്നുള്ള ആശംസകള്‍'- വണ്‍ ടീം കുറിച്ചു.
 
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article