കായംകുളം കൊച്ചുണ്ണിയെ കാണാൻ ആകാംക്ഷയിൽ ആരാധകർ; തിങ്കളാഴ്ച മുതൽ റിസർവേഷൻ ആരംഭിക്കും

Webdunia
ഞായര്‍, 7 ഒക്‌ടോബര്‍ 2018 (10:59 IST)
റോഷൻ ആൻഡ്ര്യൂസ് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചരിത്ര സിനിമ കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം. രാജ്യവ്യാപകമായിൽ നാളെ മുതൽ സിനിമയുടെ റിസർവേഷൻ ആരംഭിക്കും. ഒക്ടോബർ 11 നാണ് ചിത്രം തീയറ്ററുകളിൽ എത്തുക. 
 
കഴിഞ്ഞമാസം മുംബൈയിൽ നടത്തിയ ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനത്തിൽ മികച്ച അഭിപായം സിനിമ നേടിയിരുന്നു. കേരളത്തിൽ 19 സെന്ററുകളിൽ 24 മണിക്കൂർ നോൺസ്റ്റോപ് ഷോ നടത്താനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. 
 
ചിത്രത്തിൽ ഇത്തിക്കരപക്കിയായി മോഹൽ‌ലാലും വേഷമിടുന്നുണ്ട്. ആദ്യ ട്രെയ്‌ലറിൽ തന്നെ മോഹൻലാലിന്റെ കഥാപാത്രം ശ്രദ്ധയാകർശിച്ചിരുന്നു. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗോഗുലം ഫിലിംസിന്റെ ബാനറിൽ ഗോഗുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article