സുരേഷ് ഗോപിയുടെ 'കാവൽ' ചിത്രീകരണം പൂർത്തിയായി, ഇനി കാത്തിരിപ്പിന്‍റെ നാളുകൾ !

കെ ആര്‍ അനൂപ്
ശനി, 7 നവം‌ബര്‍ 2020 (16:13 IST)
സുരേഷ് ഗോപി നായകനായെത്തുന്ന കാവലിന്റെ ചിത്രീകരണം പൂർത്തിയായി. ഒക്ടോബർ അവസാനത്തോടെയായിരുന്നു ടീം ഷൂട്ടിംഗ് പുനരാരംഭിച്ചിത്. സുരേഷ് ഗോപി ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രധാന ഭാഗങ്ങളായിരുന്നു ചിത്രീകരിച്ചത്. രണ്ടാഴ്ചയിലേറെ ഷൂട്ടിംഗ് നീണ്ടു.
 
നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി മാസ്സ് വേഷത്തിലേക്ക് മടങ്ങുന്ന മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടൻ അവതരിപ്പിക്കുന്നത്. പാലക്കാടും വണ്ടി പെരിയാറുമായാണ് കാവലിന്റെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കിയത്. 
 
ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം രഞ്ജിപണിക്കർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ഫാമിലി എന്റർടെയ്‌നർ ചിത്രമായിരിക്കും കാവൽ. നിധിൻ രഞ്ജി പണിക്കരാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
 
സായ ഡേവിഡ്, അലൻസിയർ ലേ ലോപ്പസ്, ഐ എം വിജയൻ, സുജിത്ത് ശങ്കർ, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴാറ്റൂര്‍, മുത്തുമണി, പത്മരാജ് രതീഷ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article