നസ്രിയയുടെ പ്രണയജോഡിയായി വീണ്ടും ഫഹദ് !

കെ ആര്‍ അനൂപ്
ശനി, 7 നവം‌ബര്‍ 2020 (11:49 IST)
മലയാളത്തിൻറെ ക്യൂട്ട് താര ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ബാംഗ്ലൂർ ഡെയ്‌സ് (2014) ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലാകുകയും അതേ വർഷം തന്നെ ഇവര്‍ വിവാഹിതരാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഫഹദിനെ 'ലൌവർ' എന്ന് വിളിച്ചുകൊണ്ട് പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.
 
കൂളിംഗ് ഗ്ലാസ് വെച്ച് ഫഹദിനെ ചേർത്ത് പിടിച്ചു നിൽക്കുന്ന നസ്രിയെയും ചിത്രങ്ങളിൽ കാണാം. തങ്ങളുടെ പ്രതിബിംബത്തെ ഫോട്ടോ എടുക്കുകയാണ് മലയാളത്തിൻറെ ക്യൂട്ട് നടി. ഫഹദിൻറെ സഹോദരൻ ഫർഹാൻ ഫാസിൽ, നസ്രിയയുടെ സഹോദരൻ നവീൻ നസീം എന്നിവരും ചിത്രത്തിനു താഴെ തങ്ങളുടെ സ്നേഹം ഇമോജിയുടെ രൂപത്തിൽ കുറിച്ചു. അനുപമ പരമേശ്വരൻ ഉൾപ്പെടെ നിരവധി പേരാണ് താര ദമ്പതിമാരെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷം പങ്കുവെച്ചത്.
 
ഫഹദിന്റെ ഒടുവിലായി റിലീസായ ചിത്രം 'സി യൂ സൂൺ' ആണ്. മഹേഷ് നാരായണൻ ഫഹദ് കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article