'ലോകത്തിനായി അപ്പ കരുതിവെച്ചിരിക്കുന്നതൊക്കെ കാണാൻ ഇനിയും കാത്തിരിക്കാനാകില്ല', കമൽഹാസന്‍റെ ജന്മദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി ശ്രുതി ഹാസൻ !

കെ ആര്‍ അനൂപ്
ശനി, 7 നവം‌ബര്‍ 2020 (11:40 IST)
അറുപത്താറാം ജന്മദിനം ആഘോഷിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. ആശംസാപ്രവാഹമാണ് അദ്ദേഹത്തിന് വന്നുകൊണ്ടിരിക്കുന്നത്. മകളും നടിയുമായ ശ്രുതിഹാസനും തൻറെ പ്രിയപ്പെട്ട അപ്പയ്ക്ക് ആശംസകൾ നേർന്നു. അച്ഛനൊപ്പമുള്ള ബാല്യകാല ചിത്രവും ഹൃദ്യമായ ഒരു കുറിപ്പും ശ്രുതി പങ്കുവെച്ചിട്ടുണ്ട്.
 
"എന്റെ ബാപ്പുജിക്ക്.. അപ്പാ, ജന്മദിനാശംസകൾ, ലോകത്തിനായി അപ്പ കരുതിവെച്ചിരിക്കുന്നതൊക്കെ കാണാൻ ഇനിയും കാത്തിരിക്കാനാകില്ല" - ശ്രുതി കുറിച്ചു. ഷങ്കറിന്റെ 'ഇന്ത്യൻ 2'-നുശേഷം കമൽഹാസൻ ലോകേഷ് കനഗരാജിന്റെ ചിത്രത്തിൽ അഭിനയിക്കും.  

അനുബന്ധ വാര്‍ത്തകള്‍

Next Article