Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

രണ്‍‌ബീറിന് കാക്കകളെ പേടി, ദീപികയ്‌ക്ക് പാമ്പിനെയും !

ശ്രുതി ഹാസൻ

കെ ആര്‍ അനൂപ്

, ചൊവ്വ, 21 ജൂലൈ 2020 (21:05 IST)
സിനിമയിൽ തന്നെക്കാൾ വലിപ്പമുള്ള വില്ലന്മാരെ അടിച്ചു താഴെയിടുന്ന നടന്മാർക്കും രാജകുമാരിയായി വാളെടുത്തു പടവെട്ടുന്ന നായികമാർക്കും യഥാർത്ഥ ജീവിതത്തിൽ ചില കാര്യങ്ങളോട് പേടിയുണ്ട്. ബോളിവുഡിലെ താരറാണി ദീപിക പദുകോണിന് പാമ്പുകളെ ഭയമാണ്. നടി ശ്രുതി ഹാസനും സമാനമായ രീതിയിൽ ഒരു പേടിയുണ്ട്. പല്ലി, പാമ്പ് തുടങ്ങിയ ജീവികളോടാണ് ശ്രുതിയ്ക്ക് പേടിയുള്ളത്. നിറയെ പാമ്പുകൾ ഉള്ള സിനിമ കിട്ടുമോ എന്നുവരെ വിചാരിച്ച് പേടിച്ചിട്ടുണ്ടെന്ന് ശ്രുതി പറഞ്ഞിരുന്നു. ശ്രുതി ഹാസൻ തൻറെ ഈ അവസ്ഥയെ മറികടക്കുവാൻ ആയി വിദഗ്ധനെ കണ്ടിരുന്നുവെന്നും എന്നാൽ ഈ അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടായില്ല എന്നാണ് നടി പറയുന്നത്.
 
പ്രിയങ്ക ചോപ്രയ്ക്ക് ആണെങ്കിൽ കുതിരകളോടാണ് ഭയം. ഇനി നടന്മാരുടെ കാര്യമെടുത്താല്‍ രൺബീർ കപൂറിന് കാക്കകളെ ആണത്രേ പേടി കൂടുതൽ. ഷാരൂഖ് ഖാന് കുതിരകളെ പേടിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിമ്പുവും ത്രിഷയും വിവാഹിതരാകുന്നു?