ദീപിക ഇല്ലായിരുന്നെങ്കില്‍ ഈ നേട്ടങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടാകുമായിരുന്നില്ല - രണ്‍വീര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 26 മെയ് 2020 (23:41 IST)
ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ആറു വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. തൻറെ ജീവിതപങ്കാളിയെ കുറിച്ച്  മനസ്സ് തുറന്നു സംസാരിക്കുകയാണ് ഇപ്പോള്‍ രണ്‍‌വീര്‍.
 
അഭിനയ ജീവിതത്തിൻറെ മൂന്നാം വർഷത്തിൽ എത്തിയപ്പോഴാണ് ദീപികയുമായി പരിചയത്തിലാകുന്നത്. അതിനുശേഷം ഇതുവരെയും ദീപിക തന്നോടൊപ്പം ഉണ്ടെന്ന് രണ്‍വീർ സിങ്ങ് പറയുന്നു. ഇന്ന് ഞാൻ അഭിനയജീവിതത്തിലെ പത്താം വർഷം കഴിഞ്ഞിരിക്കുകയാണ്. ദീപിക ഇല്ലായിരുന്നെങ്കില്‍ ഈ നേട്ടങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടാകുമായിരുന്നില്ല. ദീപിക തനിക്ക് മികച്ച വഴികാട്ടിയാണെന്നും തന്നെ താങ്ങി നിര്‍ത്തുന്ന തൂണാണെന്നും രണ്‍വീര്‍ പറയുന്നു.
 
ദീപികയെ  ആകര്‍ഷിക്കുന്നതിൽ ഞാന്‍ വളരെ ശ്രദ്ധാലുവായിരുന്നു. അതിനാല്‍, ഓരോ തവണയും അവള്‍ വരുമ്പോഴും ഞാന്‍ പൂക്കള്‍ നല്‍കുമായിരുന്നു. അവൾക്ക് ലില്ലി പൂക്കൾ വളരെ ഇഷ്ടമാണ് - രണ്‍‌വീര്‍ പറയുന്നു.
 
രണ്‍‌വീറും ദീപികയും മൂന്ന് സിനിമകളില്‍ ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. രാംലീല, ബാജിറാവു മസ്‌താനി, പദ്മാവത് എന്നീ സിനിമകളിലൂടെയാണ് ഇരുവരും ആരാധകരുടെ പ്രിയ ജോഡികളായി മാറിയത്. രണ്ട് അഭിനേതാക്കളുടേയും കരിയറിലെ മികച്ച സിനിമകൾ  കൂടിയായിരുന്നു ഇവയെല്ലാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍