വീണ്ടും ചില മണിച്ചിത്രത്താഴ് വിശേഷങ്ങള്‍ !

കെ ആര്‍ അനൂപ്

വെള്ളി, 9 ഒക്‌ടോബര്‍ 2020 (14:42 IST)
റിലീസായി 27 വർഷം കഴിഞ്ഞിട്ടും മണിച്ചിത്രത്താഴ് എന്ന സിനിമ ഇന്നും പുതുമയോടെയാണ് ചലച്ചിത്രപ്രേമികൾ കാണുന്നത്. കാലമെത്രകഴിഞ്ഞാലും നാഗവല്ലിയും നകുലനും സണ്ണിയും ഒക്കെ മലയാളികളുടെ മനസ്സിൽ ഉണ്ടാകും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ഉണ്ടായിട്ടും ശോഭനയുടെ നാഗവല്ലിയോളം വന്നില്ല മറ്റു ഭാഷകളിലെ നാഗവല്ലിമാർ. 
 
ഈ ചിത്രത്തിനായി മോഹൻലാലിനെക്കാൾ മുമ്പ് ശോഭനയെയായിരുന്നു കാസ്റ്റ് ചെയ്തത് എന്നാണ് ഫാസില്‍ പറയുന്നത്. അതും പപ്പയുടെ സ്വന്തം അപ്പൂസ് എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ച് ശോഭന മടങ്ങിയശേഷം. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ ചെയ്യുമ്പോൾ  മണിച്ചിത്രത്താഴ് മനസ്സിൽ ഉണ്ടായിരുന്നു എന്നാണ് ഫാസിൽ പറയുന്നത്. 
 
പപ്പയുടെ സ്വന്തം അപ്പൂസ് കഴിഞ്ഞ് ശോഭന പോയ ശേഷം നാഗവല്ലിയായി ശോഭന എന്റെ മനസ്സിലേക്ക് വരികയായിരുന്നു. അങ്ങനെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ആദ്യ കാസ്റ്റിംഗ് ശോഭനയായി മാറി. മോഹന്‍ലാലിനെ പോലും താന്‍ പിന്നീടാണ് കാസ്റ്റ് ചെയ്തതെന്ന് ഫാസില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍