തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ലോകമലേശ്വരം സ്വദേശി ബിനീഷിന്റെ ഭാര്യ സുമി (32) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ല്‍ നെടിയത്തലി ശിവക്ഷേത്രത്തിന് സമീപമാണ് സംഭവം. ഭര്‍ത്താവിനൊപ്പം സുമി പിന്‍സീറ്റില്‍ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് ഒരു പൂച്ച റോഡ് മുറിച്ചുകടന്നു.
പൂച്ചയെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. സുമിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ എആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. അവിനാഷ്, അമൃതേഷ് എന്നിവര്‍ മക്കളാണ്.