'മമ്മൂട്ടി സാര്‍ ഗംഭീരം'; നന്‍പകല്‍ നേരത്ത് മയക്കം കണ്ട കാര്‍ത്തിക് സുബ്ബരാജിന്റെ അഭിപ്രായം ഇതാണ്

ശനി, 28 ജനുവരി 2023 (07:59 IST)
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു ഓഫ് ബീറ്റ് പടമായിട്ടും തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിനു ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ചിത്രത്തെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. പ്രമുഖ തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നന്‍പകല്‍ നേരത്ത് മയക്കം കണ്ട ശേഷം തന്റെ അഭിപ്രായം രേഖപ്പെടുത്തി. 
 
നന്‍പകല്‍ നേരത്ത് മയക്കം മനോഹരവും പുതുമയുള്ളതുമാണെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ' നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്. മമ്മൂട്ടി സാര്‍ ഗംഭീരമായി. ലിജോയുടെ ഈ മാജിക്ക് തിയറ്ററുകളില്‍ മിസ് ചെയ്യരുത്. ലിജോയ്ക്കും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈയടി,' കാര്‍ത്തിക് സുബ്ബരാജ് കുറിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍