യോഗി ബാബുവിന്റെ 'മെഡിക്കല്‍ മിറക്കിള്‍', ഫസ്റ്റ് ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്

വെള്ളി, 27 ജനുവരി 2023 (15:14 IST)
യോഗി ബാബുവിന്റെ 'മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കെ ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂണിലായിരുന്നു ആരംഭിച്ചത്. നവംബറില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.പൊളിറ്റിക്കല്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരിക്കാനാണ് സാധ്യത.
 
യോഗി ബാബു, ദര്‍ശ ഗുപ്ത, മന്‍സൂര്‍ അലി ഖാന്‍, ശേഷു, കല്‍ക്കി, മധുരൈ മുത്തു, തങ്കദുരൈ, നഞ്ചില്‍ സമ്പത്ത്, ബാല തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സിദ്ധാര്‍ത്ഥ് വിപിനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
 ജനുവരി 11ന് പുറത്തിറങ്ങിയ 'വാരിസ്' എന്ന ചിത്രത്തിലാണ് യോഗി ബാബുവിനെ ഒടുവില്‍ ആയി കണ്ടത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍