2022ലെ അവസാന റിലീസുകളില്‍ ഒന്നാകാന്‍ 'കാക്കിപ്പട', പ്രദര്‍ശനതീയതി

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (15:15 IST)
ഒടുവില്‍ കാക്കിപ്പട തിയേറ്ററുകളിലേക്ക്. ഡിസംബര്‍ 30ന് ഷെബി ചൗഘട്ട് സംവിധാനം സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു റിലീസ് വൈകിയത് .റീ സെന്‍സറിന് നല്‍കിയ ചിത്രം അംഗീകരിക്കപ്പെടുകയും ഈ വര്‍ഷം തന്നെ പ്രദര്‍ശനത്തിന് എത്തിക്കാനും നിര്‍മ്മാതാക്കള്‍ക്കായി.
കുറ്റവാളിയെ തെളിവെടുപ്പിനായി കൊണ്ടുപോകുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് സിനിമ.  
നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്,സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വതി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍