ജാന്‍- എ-മന്‍ സംവിധായകന്റെ പുതിയ സിനിമ,'മഞ്ഞുമ്മല്‍ ബോയ്സ്' വരുന്നു

കെ ആര്‍ അനൂപ്

വെള്ളി, 27 ജനുവരി 2023 (16:03 IST)
ജാന്‍- എ-മന്‍ സംവിധായകന്‍ ചിദംബരത്തിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു.മഞ്ഞുമ്മല്‍ ബോയ്സ് ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു. കൊടൈക്കനാലില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
 
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍, അഭിരാം രാധാകൃഷണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്‌മാന്‍, ചന്ദു സലിംകുമാര്‍, വിഷ്ണു രഘു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷ്വാന്‍ ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രാഹകനും സംവിധായകനുമായ ഷൈജു ഖാലിദ് ആണ് ക്യാമറയ്ക്ക് പിന്നില്‍.സുശിന്‍ ശ്യാം സംഗീതം ഒരുക്കുന്ന സിനിമയ്ക്ക് വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍