ഫഹദ് ഫാസിൽ ഇനി കന്നഡ സിനിമയിലേക്ക് ?

കെ ആര്‍ അനൂപ്

വെള്ളി, 27 ജനുവരി 2023 (15:20 IST)
മലയാളത്തിന് പുറത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ച ഫഹദ് ഫാസിൽ ഇനി കന്നഡ സിനിമയിലേക്ക്. കെജിഎഫ് സംവിധായകൻറെ രചനയിൽ സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാകും നടൻറെ കന്നഡ അരങ്ങേറ്റം.
 
 ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ശ്രീ മുരളിയാണ് നായകൻ. ഫഹദ് വില്ലൻ വേഷത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഹോംബാലെ ഫിലിംസ് നിർമ്മിച്ച മലയാള സിനിമ ധൂമം ഫഹദ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍