33 ലക്ഷം രൂപ കടമായി നൽകി, തിരിച്ചുചോദിച്ചപ്പോൾ ഭീഷണി, സഹോദരനെതിരെ കന്നഡ നടൻ

Webdunia
തിങ്കള്‍, 12 ജൂണ്‍ 2023 (18:52 IST)
സഹോദരനില്‍ നിന്നും വധഭീഷണി നേരിടുന്നതായി പോലീസില്‍ പരാതി നല്‍കി കന്നഡ നടനും സംവിധായകനുമായ രൂപേഷ് ജി രാജ്. കടമായി താന്‍ നല്‍കിയ 33 ലക്ഷം രൂപ തിരിച്ചുചോദിച്ചതാണ് വധഭീഷണിക്ക് കാരണമായി രൂപേഷ് പറയുന്നത്. നടന്റെ പരാതിയില്‍ സഹോദരന്‍ ഗിരീഷിനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
 
സഹോദരന് സിനിമ നിര്‍മിക്കാനായാണ് 33 ലക്ഷം രൂപ കടം നല്‍കിയത്. ഇയാള്‍ മറ്റ് പലരില്‍ നിന്നുമായി ഇത്തരത്തില്‍ കോടികള്‍ വായ്പയായി എടുത്തിരുന്നു. പണം തിരിച്ചുചോദിച്ചതോടെ രൂപേഷിനെ ഗിരീഷും സുഹൃത്തുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഗിരീഷ് തനിക്ക് പണം നല്‍കാനില്ലെന്ന് എഴുതിനല്‍കണമെന്നും അല്ലെങ്കില്‍ കൊലചെയ്യുമെന്നുമാായിരുന്നു ഗിരീഷിന്റെ ഭീഷണി. ഗിരീഷിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സാരി കനെ,ദൂലിപത് എന്നീ രണ്ട് സിനിമകളാണ് ഗിരീഷ് നിര്‍മിച്ചിട്ടുള്ളത്.ഈ രണ്ട് സിനിമകളുടെയും നടനും സംവിധായകനും രൂപേഷ് ആയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍

Next Article