'ഇവിടെനിന്ന് രക്ഷപ്പെടുക മാത്രമേ വഴിയുള്ളൂ',അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് നടി കനിഹ

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഡിസം‌ബര്‍ 2023 (15:05 IST)
ചെന്നൈയില്‍ പെയ്യുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് നടി കനിഹ. ഇവിടെ നിന്നുള്ള ദൃശ്യങ്ങളും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പുറത്തിറങ്ങാന്‍ വേറെ വഴിയില്ലെന്നും ഇവിടെനിന്ന് രക്ഷപ്പെടുക മാത്രമേ വഴിയുള്ളൂവെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നടി പറയുന്നു.
 
ശക്തമായി പെയ്യുന്ന മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങള്‍ നടി കഴിഞ്ഞ ദിവസവും പങ്കുവെച്ചിരുന്നു.മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത കാണിച്ചുതരുന്ന വീഡിയോ കഴിഞ്ഞദിവസം റഹ്‌മാനും ഷെയര്‍ ചെയ്തിരുന്നു.
 
നദികള്‍ കരകയുകയും ജലസംഭരണികള്‍ തുറന്നു വിടുകയും ചെയ്തതോടെ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വൈദ്യുതി വിച്ഛേദിച്ചു. വെള്ളം നിറഞ്ഞിട്ടുള്ള സ്ഥലങ്ങളിലെ അടിപാതകളും അടച്ചിട്ടുണ്ട്. വെള്ളക്കെട്ടില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തുവാനായി സൈന്യവും ഉച്ചയോടെ എത്തിയിട്ടുണ്ട്.
 
 
 
 
  
 

അനുബന്ധ വാര്‍ത്തകള്‍

Next Article