സിനിമയാകെ സ്ത്രീവിരുദ്ധം, വയലൻസിന്റെ അങ്ങേയറ്റമെന്ന് വിമർശനം, പക്ഷേ റെക്കോർഡ് കളക്ഷനുമായി മുന്നേറി ആനിമൽ

തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (17:56 IST)
ആഗോളബോക്‌സോഫീസ് കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ആനിമല്‍. സ്ത്രീവിരുദ്ധമായ ഉള്ളടക്കവും ആണ്‍കോയ്മയുടെ അതിപ്രസരവുമെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാവുമ്പോഴും സിനിമയുടെ കളക്ഷനെ അവയൊന്നും തന്നെ ബാധിച്ചിട്ടില്ല.
 
മൂന്ന് ദിവസത്തിനുള്ളില്‍ ആഗോള ബോക്‌സോഫീസില്‍ നിന്നും 360 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തിട്ടുള്ളത്. യുഎസ് കാനഡ മാര്‍ക്കറ്റില്‍ വമ്പന്‍ മുന്നേറ്റമാണ് സിനിമയ്ക്കുള്ളത്. ഇന്ത്യന്‍ ആഭ്യന്തര ബോക്‌സോഫീസില്‍ ഞായറാഴ്ച ദിനം 71.46 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ആദ്യ 3 ദിവസങ്ങളില്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും 201.53 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. അര്‍ജുന്‍ റെഡ്ഡി,കബീര്‍ സിംഗ് എന്നീ സിനിമകളുടെ സംവിധായകനായ സന്ദീപ് റെഡ്ഡി വാംഗയാണ് സിനിമ സംവിധാനം ചെയ്തത്.

സിനിമയിലെ സ്ത്രീവിരുദ്ധമായ പല സംഭാഷണങ്ങളും ദൃശ്യങ്ങളും ഒപ്പം വയലന്‍സിന്റെ അതിപ്രസരവും സിനിമയ്‌ക്കെതിരെ വിമര്‍ശനമുയരാന്‍ കാരണമാക്കിയിരുന്നു. എന്നാല്‍ ഈ അഭിപ്രായങ്ങളൊന്നും തന്നെ സിനിമയെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍