ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് നടി കനി കുസൃതി. ഒട്ടേറെ അന്താരാഷ്ട്രപുരസ്‌ക്കാരങ്ങൾ നേടിയ ചിത്രത്തിന് നാട്ടിൽ നിന്നും പുരസ്ക്കാരം നേടാനായതിൽ സന്തോഷമുണ്ടെന്ന് കനി കുസൃതി പറഞ്ഞു.
നാട്ടിൽ നിന്നും ലഭിച്ച അംഗീകാരമെന്ന നിലയിൽ പുരസ്‌ക്കാര നേട്ടത്തിൽ അതീവ സന്തോഷമുണ്ടെന്നും മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നതായും കനി കുസൃതി പറഞ്ഞു. മലയാളത്തിലെ ആദ്യചിത്രമായ വിഗതകുമാരനിൽ അപ്പര്‍ കാസ്റ്റ് കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ നാട്ടിൽ നിന്നും പറഞ്ഞുവിട്ട ദളിത് സ്ത്രീയാണ് പികെ റോസി.
മുഖ്യധാര നായികനിരയിലും കഥാപാത്രങ്ങളിലും ഇപ്പോഴും ജാതിപരമായ വിവേചനം ഉള്ളത് പോലെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും കനി പറഞ്ഞു.