'ശ്രീദേവിക്ക് ശേഷം ഹിന്ദിയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി', വീണ്ടും സ്വയം പുകഴ്ത്തി കങ്കണ

കെ ആര്‍ അനൂപ്
വെള്ളി, 26 ഫെബ്രുവരി 2021 (11:03 IST)
ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള താരമാണ് കങ്കണ റണൗട്ട്. 'തനു വെഡ്‌സ് മനു' എന്ന സിനിമ പുറത്തിറങ്ങിയിട്ട് 10 വര്‍ഷം തികയുന്ന വേളയിലാണ് താരം സ്വയം പുകഴ്ത്തിയത്. തന്റെ കരിയര്‍ മാറ്റിമറിച്ചത് ഈ ചിത്രമാണെന്നും ശ്രീദേവിക്ക് ശേഷം ഹിന്ദിയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനാണെന്നുമാണ് കങ്കണ പറയുന്നത്.
 
'മൂര്‍ച്ചയേറിയ കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന എന്റെ കരിയര്‍ മാറ്റിമറിച്ചത് ഈ ചിത്രമാണ്.അതും ഹാസ്യത്തിലൂടെ മുഖ്യധാരയിലേക്കുള്ള എന്റെ പ്രവേശനമായിരുന്നു, ക്വീന്‍, ഡാട്ടോ എന്നീ സിനിമകളില്‍ ഞാന്‍ കുറച്ചുകൂടി ശക്തമായ കോമഡി ചെയ്തു. ശ്രീദേവി ജിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടിയായി. 'തനു വെഡ്‌സ് മനു'വിന്റെ പത്ത് വര്‍ഷങ്ങള്‍.'-കങ്കണ ട്വിറ്ററില്‍ കുറിച്ചു.
 
അതേസമയം ഇതിനുമുമ്പും നടി സ്വയം പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ലോകത്ത് തന്നെക്കാള്‍ കഴിവുറ്റ മറ്റൊരു നടി ഇല്ലെന്നാണ് കങ്കണ നേരത്തെ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article