വളരെക്കുറച്ച് സിനിമകളിലൂടെ തന്നെ സിനിമാപ്രേമികളുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് റോഷന്‍ മാത്യു. കൈ നിറയെ സിനിമകളുള്ള നടന്‍ ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ്.റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. സിനിമ നിര്‍മ്മിക്കുന്നത് ആകട്ടെ ഷാരൂഖ് ഖാനും.ഡാര്‍ലിംഗ്സ് എന്ന പേര് നല്‍കിയിട്ടുള്ള സിനിമയില്‍ നായികയായി എത്തുന്നത് അലിയ ഭട്ട് ആണ്.റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷാരൂഖ് നിര്‍മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്, മോളിവുഡ് സിനിമ പ്രേമികള്‍.