വേദന താങ്ങാനാകുന്നില്ല, മൂന്ന് പേരെയാണ് നഷ്ടമായത്; കമൽഹാസൻ

ചിപ്പി പീലിപ്പോസ്
വ്യാഴം, 20 ഫെബ്രുവരി 2020 (09:49 IST)
ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2വിന്റെ ചിത്രീകരണത്തിനിടെ ക്രെയിൻ വീണുണ്ടായ അപകടത്തെ അപലപിച്ച് നടൻ കമൽഹാസൻ. അപകടം അങ്ങേയറ്റം ഭയാനകം, മൂന്ന് സഹപ്രവര്‍ത്തകരെയാണ് പൊടുന്നനെ നഷ്ടമായത്. അവരുടെ കുടുംബത്തിന്റെ വേദന താങ്ങാനാകുന്നതിലും അപ്പുറമാണ്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും വേദനയില്‍ പങ്കു ചേരുമെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു.  
 
ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
 
പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. ക്രെയിന്‍ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. ക്രെയിൻ മറിഞ്ഞ് വീഴുന്നത് കണ്ട് അതിനു കീഴെ ഉണ്ടായിരുന്നവർ ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും അതിനടിയിൽ പെട്ട് മൂന്ന് പേർ മരിക്കുകയായിരുന്നു. മറ്റുള്ളവർക്ക് പറ്റിക്കേറ്റു. 

അനുബന്ധ വാര്‍ത്തകള്‍

Next Article