കപിൽ മാത്രമല്ല ഭാര്യ റോമിയും അതുപോലെ തന്നെ, 1983നായി അമ്പരപ്പിക്കുന്ന മെയ്‌ക്ക് ഓവറിൽ രൺവീറും ദീപികയും

അഭിറാം മനോഹർ
ബുധന്‍, 19 ഫെബ്രുവരി 2020 (17:07 IST)
ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരമായ കപിൽദേവായി രൺവീർ സിംഗ് അഭിനയിക്കുന്ന ചിത്രമാണ് 1983. ഇന്ത്യയുടെ 1983ലെ ലോകകപ്പ് നേട്ടം ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ ഇന്ത്യൻ നായകനായിരുന്ന കപിൽ ദേവിനെയാണ്  രൺവീർ അവതരിപ്പിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഓരോ പോസ്റ്ററുകളും വലിയ ചർച്ചയാണ് ക്രിക്കറ്റ് ലോകത്തിലും സിനിമാലോകത്തിന്റെയും ഇടയിൽ സൃഷ്ടിച്ചത്. ചിത്രത്തിലെ നായകനായ രൺവീറും കപിൽ ദേവും തമ്മിലുള്ള സാമ്യതയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളെ വലിയ ചർച്ചയാക്കിയിരുന്നത്. 
ഇപ്പോളിതാ ചിത്രത്തിൽ കപിൽ ദേവിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടേയും മെയ്‌ക്ക് ഓവറിൽ രണ്‍വീറും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരിക്കുകയാണ്.
 
കപില്‍ ദേവിന്‍റെയും ഭാര്യ റോമിയുടെയും രൂപം അതേപടി പകര്‍ത്തിയിരിക്കുകയാണ് രണ്‍വീറും ദീപികയും. ചിത്രത്തിനടിയിൽ ആരാധകരും സമാനമായ അഭിപ്രായമാണ് പങ്കുവെക്കുന്നത്. എന്‍റെ ഭാര്യയാവാന്‍ ആരാണ് കൂടുതല്‍ മികച്ചത്, എന്‍റെ ഭാര്യയല്ലാതെ' എന്നാണ് ദീപികയുടെ കഥാപാത്രത്തെക്കുറിച്ച് രൺവീർ പറഞ്ഞത്.
 
റിലയന്‍സ് എന്‍റര്‍ടെയ്ന്ന്മെന്റ് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കബീർ ഖാനാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തും. ചിത്രം രൺവീറിന്റെ ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട കഥാപാത്രമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article