പുതുരുചികളുടെ ഘോഷം കൂടിയാണ് ഹോളി. ആളുകള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകള്‍ സന്ദര്‍ശിക്കുന്നു. തൈര്, വട, മൈദ, പാല്‍, പഞ്ചസാര, പഴങ്ങള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണം എന്നിവയാണ് ഹോളിക്ക് പ്രധാനം.
ബംഗാളില്‍ ഈ ആഘോഷത്തിന് ‘ദോലോത്‌സവ'(ഊഞ്ഞാലുകളുടെ ആഘോഷ)മായിട്ടാണ് അറിയപ്പെടുന്നത്. വിഷ്ണുവിന്‍റെ വിഗ്രഹങ്ങള്‍ അലങ്കരിച്ച്, നിറങ്ങള്‍ പൂശി, സുന്ദരമായ ഊഞ്ഞാലുകളിലിരുത്തി ആട്ടുന്നു.