ഓണാവധി കഴിഞ്ഞെത്തിയപ്പോൾ പഞ്ചായത്തിലെ വണ്ടിക്ക് ടയറില്ല!

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (08:25 IST)
ഓണാവധി കഴിഞ്ഞ് പഞ്ചായത്തിലെത്തിയ അംഗങ്ങൾ കണ്ട് അമ്പരപ്പിക്കുന്ന കാഴ്ച. പഞ്ചായത്ത് ഉപയോഗിക്കുന്ന വാഹത്തിന്റെ ടയറുകൾ മോഷണം പൊയി. വിഴിഞ്ഞം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ വാഹനത്തിന്റെ ടയറുകളാണ് മോഷണം പോയത്. 
 
ഏഴു ദിവസത്തെ അവധിക്ക് ശേഷം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അംഗങ്ങൾ ഇന്ന് രാവിലെ പഞ്ചായത്തിൽ എത്തിയപ്പോഴാണ് വാഹനത്തിന്റെ ടയറുകൾ മോഷണം പോയതായി അറിയുന്നത്. നാല് ടയറുകൾ കാണാതായി.അതിൽ രണ്ട് പഴയ ടയറുകൾ ഇട്ടിട്ടു പോവുകയും രണ്ട് ടയറുകളുടെ നട്ടും ബോൾട്ടും അവിടെ ഉപേക്ഷിച്ചു പോയതായുമാണ് കണ്ടെത്തിയത്. 
 
താവൂക്ക് കല്ലുകളിൽ വാഹനം താങ്ങി നിർത്തിയ നിലയിലായിരുന്നു. ഉടൻ തന്നെ പഞ്ചായത്ത് അധികൃതർ പോലീസിൽ വിവരമറിയിക്കുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍