അമൃതയ്ക്കൊപ്പം എപ്പോഴും നിറചിരിയോടെ മകൾ, ബാലയ്ക്കൊപ്പം ശോകം; എന്തുപറ്റിയെന്ന് ആരാധകർ

വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (13:22 IST)
പ്രണയിച്ച് വിവാഹിതരായവരായിരുന്നു ബാലയും അമൃതയും. ഇരുവർക്കും ഒരു മകളുണ്ട്. ഈ വർഷമാണ് ബാലയും അമൃതയും വിവാഹമോചിതരായത്. അമ്മയ്‌ക്കൊപ്പമാണ് പാപ്പു എന്ന അവന്തികയുള്ളത്. ഇത്തവണ മകൾ ഓണമാഘോഷിച്ചത് അച്ഛൻ ബാലയ്‌ക്കൊപ്പമാണ്. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന് ബാല ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു. 
 
‘പണം എന്നത് വെറും ഭൗതികമായ വസ്തുവാണ്.. ദൈവത്തില്‍ വിശ്വസിക്കൂ… ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്..എന്റെ മകളാണ് മാലാഖ….വീഡിയോയ്ക്കൊപ്പം ബാല കുറിച്ചു.‘ - എന്നാൽ ഒരു ചിത്രത്തിൽ പോലും മകൾ ചിരിക്കുന്നില്ലല്ലോയെന്ന് ആരാധകർ ചോദിക്കുന്നു. വളരെ മൂകമായി ഒന്ന് ചിരിക്കുക പോലും ചെയ്യാതെ നിൽക്കുന്ന കുഞ്ഞിന്റെ വീഡിയോ കണ്ട ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്, പാപ്പുവിന് എന്ത് സംഭവിച്ചു എന്നാണ്.
 
അതേസമയം, അമ്മയ്ക്കൊപ്പം മകൾ വളരെയധികം സന്തോഷവതിയാണ്. അമൃത കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. അമ്മയ്ക്കൊപ്പം സന്തോഷവതിയും അച്ഛനൊപ്പം മൂകയുമായി ഇരിക്കുന്നതെന്താണെന്ന ആകാംഷയും ആരാധകർ ചോദിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍