നടി കാജല്‍ അഗര്‍വാള്‍ അമ്മയാകാന്‍ പോകുന്നു ?

കെ ആര്‍ അനൂപ്

വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (15:07 IST)
തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ അമ്മയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.സുഹൃത്തും സംരംഭകനുമായ ഗൗതം കിച്ച്‌ലുവിനെ കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹം ചെയ്തത്. ഇപ്പോഴിതാ കാജല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇരുവരും ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും പറയപ്പെടുന്നു.
 
തെലുങ്ക് ചിത്രം 'ആചാര്യ'യുടെ നിര്‍മ്മാതാക്കളെ ഇക്കാര്യം കാജല്‍ അറിയിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരു ഇടവേള എടുക്കേണ്ടതിനാല്‍ ചിരഞ്ജീവിയുടെ കൂടെ താന്‍ അഭിനയിക്കുന്ന ഭാഗങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ടീമിനോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടിയോ ഗൗതമോ ഇതുവരെയും ഔദ്യോഗികമായി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍