ആദ്യമായി തമിഴില്‍ പാടി ദുല്‍ഖര്‍ സല്‍മാന്‍, 'ഹേയ് സിനാമിക' ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്

വ്യാഴം, 15 ഏപ്രില്‍ 2021 (11:02 IST)
ദുല്‍ഖര്‍ സല്‍മാന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമാണ് ഹേയ് സിനാമിക. ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍. താന്‍ ആദ്യമായി തമിഴില്‍ പാടിയെന്നും ഇതൊരു സൂപ്പര്‍ കൂള്‍ ട്രാക്കാണെന്നും നടന്‍ പറഞ്ഞു.
 
'ഞങ്ങളുടെ പ്രിയപ്പെട്ട ചിത്രമായ ഹേയ് സിനാമിക'യ്ക്കായി ആദ്യമായി തമിഴില്‍ പാടി. ഇതൊരു സൂപ്പര്‍ കൂള്‍ ട്രാക്കാണ്. ഗോവിന്ദിന്റെ ഇതിഹാസ സംഗീതം, മദന്‍ സാറിന്റെ ആത്മാര്‍ത്ഥമായ വരികള്‍, ബൃന്ദ മാസ്റ്ററിന്റെ മികച്ച സംവിധാനം. ഭാഗ്യവാന്‍'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
 
ഈ റൊമാന്റിക് ചിത്രത്തില്‍ അദിതി റാവു ഹൈദരി, കാജല്‍ അഗര്‍വാള്‍,
 ഭാഗ്യരാജ് ഖുശ്ബു, സുഹാസിനി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍'ന് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍