പഴശ്ശിരാജയുടെ ഭാര്യ,കൈതേരി മാക്കത്തിന്റെ ഓര്‍മ്മകളില്‍ കനിഹ

കെ ആര്‍ അനൂപ്
വെള്ളി, 11 ജൂണ്‍ 2021 (11:07 IST)
പഴശ്ശിരാജയുടെ ഓര്‍മ്മകളിലാണ് നടി കനിഹ. 2009 ഒക്ടോബര്‍ 16 നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. വര്‍ഷങ്ങള്‍ 11 കഴിഞ്ഞിട്ടും തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായ കൈതേരി മാക്കത്തിനെ കനിഹ വീണ്ടും ഓര്‍ക്കുകയാണ്.
 
'ഓര്‍മ്മകളുടെ പാതയിലൂടെ ഒരു നടത്തം.ഈ മഹത്തായ സിനിമയുടെ ഭാഗമായതില്‍...രോമാഞ്ചം.കൈതേരി മാക്കം പഴശ്ശിരാജയുടെ ഭാര്യ.'-കനിഹ കുറച്ചു.
 
എം ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ ഒരുക്കിയ ചരിത്ര സിനിമയാണ് പഴശ്ശിരാജ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ശരത് കുമാര്‍, ജഗതി ശ്രീകുമാര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, നെടുമുടി വേണു, പത്മപ്രിയ വന്‍ താരനിര തന്നെ അണിനിരന്നു. മലയാളത്തിനു പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളില്‍ മൊഴിമാറ്റ ചിത്രമായും പഴശ്ശിരാജ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article