ബാഹുബലിയേക്കാള്‍ വലിയ ബഡ്ജറ്റില്‍ ഒരു ചിത്രം, കെജിഎഫ് സംവിധായകനൊപ്പം വീണ്ടും പ്രഭാസ് ഒന്നിക്കുന്നു

കെ ആര്‍ അനൂപ്
വെള്ളി, 11 ജൂണ്‍ 2021 (11:03 IST)
പ്രഭാസിന്റെ പുതിയൊരു ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം.ബാഹുബലിയേക്കാള്‍ വലിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഈ ഇതിഹാസ പുരാണകഥ സംവിധാനം ചെയ്യുമെന്നുമാണ് വിവരം.ദില്‍ രാജുവാണ്  ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. നിലവില്‍
പ്രശാന്തിനൊപ്പം സലാര്‍ എന്ന ചിത്രത്തിന്റെ ഭാഗമാണ് പ്രഭാസ്.
 
പ്രഭാസും ശ്രുതി ഹാസനും ഒന്നിക്കുന്ന സലാര്‍ ഒരുങ്ങുകയാണ്.ഏപ്രില്‍ 14 ന് ചിത്രം തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.ജൂനിയര്‍ എന്‍ടിആറുമായി ഒരു സിനിമയും പ്രശാന്തിന് മുമ്പിലുണ്ട്. നടന്റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.കെജിഎഫ് 2 റിലീസിന് ഒരുങ്ങുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article