മുഴുവന്‍ അഭിനേതാക്കളും ക്രൂ അംഗങ്ങളും വാക്‌സിന്‍ സ്വീകരിച്ച ശേഷമേ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.അല്ലു അര്‍ജുന്‍ നായകനായ പുഷ്പ, പ്രഭാസിന്റെ രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഈ സിനിമകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വാക്സിന്‍ സ്വീകരിക്കാതെ ചിത്രീകരണം ആരംഭിക്കില്ലെന്നാണ് പുതിയ തീരുമാനം.