സണ്ണി ലിയോണിനൊപ്പം ചെമ്പന്‍ വിനോദ്, ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്
വെള്ളി, 11 ജൂണ്‍ 2021 (09:43 IST)
സണ്ണി ലിയോണിനൊപ്പമുളള ചെമ്പന്‍ വിനോദിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. നടന്‍ തന്നെയാണ് ഫോട്ടോ പങ്കു വെച്ചതും. നിലവില്‍ ഷീറോ എന്ന സിനിമയുടെ തിരക്കിലാണ് നടി.ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ഉണ്ടോ എന്ന വിവരം പുറത്തുവന്നിട്ടില്ല.
 
സണ്ണി ലിയോണിനൊപ്പം (ഒരു നല്ല ജീവാത്മാവ്)- ചെമ്പന്‍ വിനോദ് കുറിച്ചു.
 
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലാണ് ചെമ്പന്‍ വിനോദ് എത്തുന്നത്.തമാശയ്ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെമ്പന്‍ വിനോദ് പൂര്‍ത്തിയാക്കി.ടിനു പാപ്പച്ചന്റെ 'അജഗജാന്തരം' ആണ് നടന്റെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article