Kaduva Box Office Collection: കേരളത്തില്‍ നിന്ന് മാത്രം പൃഥ്വിരാജിന്റെ 'കടുവ' നേടിയത് കോടികള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 12 ജൂലൈ 2022 (11:46 IST)
ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ചിത്രം 'കടുവ' പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ നാലാം ദിനത്തിലെ കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
നാലാം ദിനത്തില്‍ ചിത്രം 11.25 രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് നേടിയതെന്നാണ് റിപ്പോര്‍ട്ട്.
 
മികച്ച ഓപണിംഗ് കളക്ഷന്‍ ആണ് സിനിമയ്ക്ക് ലഭിച്ചത്. ഒടുവില്‍ റിലീസ് ആയ പൃഥ്വിരാജ് ചിത്രം ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് ആണ് കടുവയ്ക്ക് ലഭിച്ചത്.
 
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചത്.
   
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article