സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനില്‍ വില്ലന്‍ വേഷത്തില്‍ മാര്‍ക്കോ സിനിമയിലൂടെ ശ്രദ്ധേയനായ കബീര്‍ ദുഹാന്‍ സിംഗ് എത്തുന്നു. മമ്മൂട്ടി നായകനായ ടര്‍ബോയിലും ടൊവിനോ തോമസ് നായകനായ എആര്‍എമ്മിലും വില്ലന്‍ വേഷത്തില്‍ തിളങ്ങാന്‍ കബീര്‍ ദുഹാന്‍ സിംഗിനായിരുന്നു. എന്നാല്‍ മാര്‍ക്കോ എന്ന സിനിമയിലെ സൈറസ് ഐസക്ക് എന്ന കഥാപാത്രമാണ് കബീറിന് അര്‍ഹിച്ച അംഗീകാരം നേടികൊടുത്തത്.
ജില്ലി എന്ന തെലുങ്ക് സിനിമയിലൂടെ അരങ്ങേറിയ കബീര്‍ അജിത് സിനിമയായ വേതാളത്തിലൂടെ തമിഴിലിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് മലയാളത്തിലും ബോളിവുഡിലും താരം അഭിനയിച്ചിരുന്നു. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ് നായിക.