നടന്‍ ജോജു ജോര്‍ജിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ അഖില്‍ മാരാര്‍.സിപിഎം നെ സുഖിപ്പിച്ച സഖാവ് ജോജുവിന് അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞു പരിഹസിക്കുന്നവര്‍ നായാട്ടും മധുരവും ഫ്രീഡം ഫൈറ്റും കാണണം.എന്നിട്ട് വിമര്‍ശിച്ചോളൂ.അപ്പോഴും തോല്‍ക്കുന്നത് അയാളല്ല നിങ്ങളാണെന്ന് അഖില്‍ കുറിച്ചു.
അഖില്‍ മാരാരുടെ വാക്കുകള്‍
ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റിന്റെ ഷൂട്ടിനു പോകുമ്പോള്‍ ജോജു ചേട്ടന്‍ എന്നെയും വിളിച്ചിരുന്നു.. ഓര്‍മ്മകള്‍ നശിച്ചു പോകുന്ന മധ്യ വയസ്‌കന്‍ ..പ്രായം ഏറുമ്പോള്‍ ഉണ്ടാവുന്ന കുട്ടിത്തവും വാശിയും.. കൈകള്‍ വിറച്ചു കൊണ്ടിരിക്കുന്ന ഒരു കഥാപാത്രം..ഇതാണ് കഥാപാത്രം എന്ന് ചേട്ടന്‍ എന്നോട് പറഞ്ഞു.. Makeup ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ജോജു ചേട്ടന്‍ എന്നെ വിളിച്ചിട്ട് ഡാ ഇങ്ങനെ ഒരു പരുപാടി പിടിച്ചാലോ.. പുള്ളി കഥാപാത്രമായി എന്റെ മുന്നില്‍ ഇരുന്നു...ഞാന്‍ അപ്പോള്‍ ഒരു ഫോട്ടോ എടുത്തു... ഫോട്ടോ കണ്ടപ്പോള്‍ ചേട്ടനും ഇഷ്ട്ടപെട്ടു..ഞാനും പറഞ്ഞു ഇത് പിടിച്ചോ... അന്ന് ഈ ഫോട്ടോ എടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു ചേട്ടാ ഇത്തവണ state അവാര്‍ഡ് ചേട്ടനാ അപ്പൊ ഞാനിത് പെടയ്ക്കും... എന്നെ ഒന്ന് നോക്കിയിട്ട് അതെന്താടാ നാഷണല്‍ അവാര്‍ഡ് എനിക്ക് കിട്ടില്ലേ.. ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു നിങ്ങള്‍ ഓസ്‌കാര്‍ വാങ്ങിക്കും മുത്തേ എന്ന്.. വാങ്ങിക്കുമെഡാ... സ്വപ്നം കാണുന്നതിന് ഒരുത്തനും ഒന്നും ചെയില്ലല്ലോ..ഒരിക്കല്‍ കണ്ട സ്വപ്നങ്ങള്‍ ആടാ ഇപ്പോള്‍ ഈ കാണുന്നതൊക്കെ... സത്യമാണ് അയാള്‍ കൂടുതല്‍ വലിയ കാര്യങ്ങള്‍ സ്വപ്നം കാണുന്നു.. നേടി എടുക്കാന്‍ പരിശ്രമിക്കുന്നു. ഞാനിത് എഴുതിയത് സിപിഎം നെ സുഖിപ്പിച്ച സഖാവ് ജോജുവിന് അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞു പരിഹസിക്കുന്നവര്‍ നായാട്ടും മധുരവും ഫ്രീഡം ഫൈറ്റും കാണണം.. എന്നിട്ട് വിമര്‍ശിച്ചോളൂ.. അപ്പോഴും തോല്‍ക്കുന്നത് അയാളല്ല നിങ്ങളാണ്..